LOVE LETTER






എന്താണ് എഴുതേണ്ടത് എന്നറിയില്ല.....എഴുതാൻ തുടങ്ങിയപ്പോ ഒരുപാട് കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നു.....കുറെ നാളുകളായി മനസ്സ് തുറന്ന് പറയണം എന്നാഗ്രഹിക്കുന്ന കുറച്ചു കാര്യങ്ങൾ.......

എൻ്റെ മനസ്സിൽ  തോന്നിയ ആ ഒരിഷ്ടത്തെ പ്രണയം എന്നൊക്കെ പറയാമോ?അറിയില്ല......നീ എന്ന് മുതലാണ് എൻ്റെ  ജീവിതത്തിന്റെ  ഒരു ഭാഗമായി മാറിയത്.......?നിന്നെ ഞാൻ  എന്നുമുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്.....?അതൊന്നുമറിയില്ലാ......പക്ഷെ ഒരു കാര്യം എനിക്കറിയാം.....ജീവിതകാലം മുഴുവൻ നീ കൂടെ വേണമെന്നാണ് എൻ്റെ  ആഗ്രഹം .........നിന്റെ സാമീപ്യമുള്ളപ്പോ ഞാൻ  അനുഭവിക്കുന്ന സന്തോഷം,  ആയുഷ്കാലം മുഴുവൻ വേണമെന്നുള്ള എൻ്റെ  സ്വാർത്ഥതയാണോ അതെന്നറിയില്ല......പക്ഷെ സന്തോഷത്തിലായാലും സങ്കടത്തിലായാലും നിന്റെ കൂടെ എന്നും ആയിരിക്കാനാണ് എനിക്കിഷ്ടം.....ഇന്ന് എല്ലാവരിലും കാണുന്ന പോലുള്ള ഒരു പൈങ്കിളി പ്രണയമല്ല എനിക്ക് താല്പര്യം .....എല്ലാ സമയവും എന്റെ കൂടെ ആയിരിക്കണം,എപ്പോഴും എന്നെ വിളിക്കണം എന്നുള്ള പിടിവാശികളൊന്നും എനിക്കില്ല....എന്റേതെന്നു പറയാൻ  എനിക്ക് സ്വന്തമായി ഒരാൾ......എൻ്റെ  സങ്കടങ്ങളുടെ കാരണമാകാതെ അവയുടെ ഭാഗമാവുകയും സന്തോഷങ്ങളുടെ  വെറുമൊരു ഭാഗമാവാതെ അവയുടെ കാരണമാവുകയും ചെയ്യുന്ന ഒരാൾ.....കൊച്ചു കൊച്ചു പരിഭവങ്ങൾക്ക് ചെവി തരികയും തെറ്റുകളിൽ എന്നെ തിരുത്തുകയും ചെയ്യുന്ന ഒരാൾ.......എപ്പോഴും എൻ്റെ  കൂടെ ആയിരിക്കണം എന്ന് നിർബന്ധമില്ല എന്നുപറയുമ്പോൾ പോലും ഞാനാഗ്രഹിക്കുന്നു ഒരു സെക്കന്റ് ....ആ സമയത് നീ എൻ്റെ കൂടെ  വേണം.....ഇങ്ങനെയൊക്കെ എന്നെ സന്തോഷിപ്പിക്കാൻ  അല്ലെങ്കിൽ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാവാൻ നിനക്ക് കഴിയും എന്നെനിക്കുറപ്പുണ്ട്.....
 ഒരുകാര്യം,ഇത്രനേരം ഞാൻ  എൻ്റെസങ്കല്പങ്ങളും ആഗ്രഹങ്ങളും മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്.....നിന്റെ സങ്കല്പത്തിലെ ഒരു പെൺകുട്ടിയാണോ  ഞാൻ  എന്നെനിക്കറിയില്ല......അല്ല എന്നാണ്  നിന്റെ മറുപടി എങ്കിൽ അതാകാൻ ഞാൻ മനഃപൂർവം  ശ്രമിക്കില്ല .......കാരണം,ഞാൻ ഞാനായിരിക്കുന്ന അവസ്ഥയിൽ എന്നെ സ്നേഹിക്കുന്ന ഒരാളെയാണ് എനിക്ക് വേണ്ടത്.....പക്ഷെ,നീ എന്നെ സ്നേഹിക്കുന്ന ആ നിമിഷം മുതൽ നിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കു വേണ്ടി  മാറാൻ ഞാൻ തയ്യാറാണ് ......കാരണം,എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ.....
                                                                               എന്റെ  ഈ ഇഷ്ടം നീ തള്ളിക്കളഞ്ഞാൽ ജീവിതകാലം മുഴുവൻ നിന്നെയോർത്ത് ഉരുകിക്കഴിയുമെന്നൊന്നും ഞാൻ ഒരിക്കലും പറയില്ല....മാതാ പിതാക്കളുടെ ഇഷ്ടമനുസരിച്ച് എനിക്ക് മറ്റൊരു ജീവിതം സ്വീകരിക്കേണ്ടി വരും....എന്നാൽ അന്ന് തുറന്നു പറയാത്തതുകൊണ്ടാണ് എനിക്ക് നിന്നെ നഷ്ടമായത് എന്നൊരു കുറ്റബോധം എന്നെ അലട്ടാതിരിക്കാനാണ്  ഈ കത്ത് ....
  ഇപ്പോഴും എൻ്റെ ഈ ആഗ്രഹത്തെ പ്രണയമെന്നു പറയാമോ എന്നെനിക്കറിയില്ല ..... നിന്റെ അടുത്തായിരിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന സുരക്ഷിതത്വം.....സന്തോഷം.....നീ അടുത്തില്ലാത്തപ്പോൾ എന്നെത്തന്നെ നഷ്ടമായെന്ന് തോന്നുന്ന കുറെ നിമിഷങ്ങൾ.....എന്നെ നീ കെയർ ചെയ്യുന്നതിലുപരി എനിക്ക് നിന്നെ കെയർ ചെയ്യാനും നിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുവാനുമുള്ള താല്പര്യം .....ഇതൊക്കെ പ്രണയത്തിന്റെ ലക്ഷണങ്ങളാണെങ്കിൽ ......അതെ......ഞാനും പ്രണയിക്കുന്നു......


Comments

Popular posts from this blog

NIRMALAYUDE MANNIL......

PAADAM......NAMUKKU......PAADAM