മഴമരത്തിന് പറയാനുള്ളത്.......



എനിക്ക് ഒരുപാടൊന്നും പറയാനില്ല....






ഒത്തിരി സന്തോഷമുണ്ട്......ഒരു ശരാശരി മനുഷ്യായുസ്സ്എന്നതുപോലെ 60 വര്ഷങ്ങൾ നീണ്ട ജീവിതം....ഈ നിർമ്മലയുടെ മണ്ണിൽ.....തണലും തണുപ്പും ജീവവായുവും പകർന്ന് നിർമ്മലയുടെ മുറ്റത്തു തലയുയർത്തിപിടിച്ചു നിന്നിരുന്ന കൃതാർത്ഥമായ 60 വർഷക്കാലത്തെ ജീവിതം.....
                                                              ഒരുപാടിഷ്ടമായിരുന്നു എനിക്കിവിടം....ഇതുവരെ നിർമ്മലയുടെ എല്ലാ കയറ്റിറക്കങ്ങൾക്കും സാക്ഷ്യം വഹിച്ച് ഞാനുണ്ടായിരുന്നു......ഇനി.....ഇനി അതില്ല......
കലാലയത്തിൽ ഒരു ദിവസം എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ഒരു ശുചിത്വ ബോധവത്കരണ പദയാത്ര നടന്നു....അന്ന് ഒരുപാട് വിശിഷ്ട വ്യക്തികൾ എൻ്റെ  അടുത്തുനിന്ന് പ്രസംഗിച്ചു.....കുട്ടികൾ എൻ്റെ  തണലിൽ ടാറിട്ട അങ്കണത്തിലിരുന്നു .....അന്ന് ആ യോഗത്തിൽ എന്നെ വിശേഷിപ്പിച്ചത് നിർമ്മലയുടെ ഐഡന്റിറ്റി ഞാൻ ആണെന്നാണ്..... എനിക്ക് ഒരുപാട് സവിശേഷതകളുണ്ടെന്ന്.....അന്ന് ഞാൻ പ്രാർത്ഥിച്ചു.....എനിക്ക് വൃക്ഷം എന്ന ഈ ജീവിതം തന്ന ദൈവത്തോട്.....ഞാൻ അന്ന് നിന്നു ...മറ്റു മരങ്ങളെക്കാൾ തലയെടുപ്പോടെ,,,,അഭിമാനത്തോടെ....അഹങ്കാരത്തോടെ .......പക്ഷെ......
                                                                  കുട്ടികളുടെ ആഹ്ലാദങ്ങളും ആഘോഷങ്ങളും കണ്ടു മതിമറന്നുനിന്നുപോയിട്ടുണ്ട് ഞാൻ......2016 ലെ ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു....പ്രധാന അങ്കണത്തിൽ നിന്നും ആരംഭിച്ചു ലൈബ്രറിക്ക് മുൻപിലൂടെ കരോൾ സംഘം ഹോസ്റ്റലിന്റെ സമീപത്തുള്ള എൻ്റെ  അടുത്തേക്ക് എത്തുന്ന രീതിയിൽ.....ഒരുപാട് സന്തോഷമായി അന്ന് .....ഏകദേശം 15 ഓളം കരോൾ ഗാനങ്ങൾ......അത്രതന്നെ ക്രിസ്തുമസ് സന്ദേശങ്ങൾ....സ്വന്തം നിലനിൽപ് മാത്രമല്ല....അന്യനെ കൂടി പരിഗണിക്കുന്നവരാകണം നമ്മൾ,എന്നുതുടങ്ങി പ്രകൃതി ,,സാമൂഹ്യ നന്മ  അങ്ങനെ ഒട്ടേറെ സന്ദേശങ്ങൾ......അവയൊക്കെ കേട്ട് നിൽക്കുമ്പോൾ ഞാനോർത്തില്ല ,ഇതൊക്കെ കേട്ട് കയ്യടിച്ചവർ തന്നെ എനിക്ക് നേരെ വാളെടുക്കുമെന്ന്....അന്നും അറിഞ്ഞിരുന്നില്ല,ഇത് എൻ്റെ ജീവിതത്തിലെ അവസാന ക്രിസ്തുമസ് ആഘോഷമാണെന്ന്.......

                                                                    ഞാൻ ഇല്ലാതായതിനു ശേഷം വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് എന്തൊക്കെയോ എതിർപ്പുകൾ കോളേജ് അധികൃതർക്കു നേരെ ഉയർന്നിരുന്നു എന്നറിഞ്ഞു.....പക്ഷെ....പക്ഷെ...എന്ത് ഗുണം?പ്രതികരിക്കേണ്ടത് ഞാൻ ജീവനോടെ ഉണ്ടായിരുന്നപ്പോഴായിരുന്നു ....പിന്നെയുള്ള പ്രക്ഷോഭങ്ങൾക്കൊക്കെ എൻ്റെ ജീവന്റെയത്ര വിലയുണ്ടോ ??? സാരമില്ല....എനിക്കാരോടും പരാതിയില്ല ....ഇത് എൻ്റെ വിധിയായി ഞാൻ ഏറ്റെടുത്തു..... നിർമ്മലയുടെ വികസനത്തിന് ഞാൻ ഒരു തടസ്സമാകുമെങ്കിൽ ഞാൻ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.....എന്നെയിങ്ങനെ മുഴുവനായി വേരോടെ പറിച്ചുമാറ്റി മറ്റൊരിടത്തേക്ക് വെക്കാമായിരുന്നെങ്കിൽ .....വെറുതെ.....ഓരോ നടക്കാത്ത സ്വപ്‌നങ്ങൾ.....കാരണം,,,കൊതിതീർന്നിരുന്നില്ല.....തണലേകി.....തണുപ്പേകി.....ജീവവായുവേകി......തീരെ കൊതിതീർന്നിരുന്നില്ലാ...

                                                                      ഇത്രകാലം കൊണ്ട് ഒരുപാട് മനുഷ്യവികാരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.....അനുഭവപരിജയമെന്നു പറയാം.
ജൂൺ മാസത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് എത്തുന്ന പുതിയ അതിഥികളുടെ സംഭ്രമം .......ആഘോഷങ്ങളിൽ തിരക്ക് പിടിച്ചുനടക്കുന്ന കുട്ടികൾ......ജോലിത്തിരക്കേറി തലങ്ങും വിലങ്ങും പായുന്ന അധ്യാപകർ....അടുത്തുള്ള സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികളുടെ .ആഹ്ലാദത്തിമിർപ്പുകൾ....എന്നും പല കോർട്ടുകളിലായി നടക്കുന്ന കായിക പരിശീലനങ്ങൾ....ഗ്രൗണ്ടിലെ കളി കഴിഞ്ഞു തിരിച്ചെത്തുന്നവരുടെ മടുപ്പ്.....ക്ലാസ് കട്ട് ചെയ്തു ക്യാന്റീനിൽ വന്നിട്ട് ,മുകളിലെ വഴിയിലൂടെ പോകുന്ന അധ്യാപകരെ ഒളികണ്ണിട്ടു നോക്കി തമ്മിൽ കണ്ണിറുക്കുന്ന വിരുതന്മാരുടെ കുസൃതി .......കുളിർകാറ്റു കൊള്ളാൻ എൻ്റെ അടുത്തേക്കെത്തുന്ന ഇണക്കിളികളിൽ കാമുകിയുടെ കണ്ണിലെ പരിഭവങ്ങൾ.....കാമുകന്റെ കണ്ണിലെ കുറുമ്പ് ...... വിശേഷ ദിവസങ്ങളിൽ കോളേജിൽ എത്തുന്ന വിശിഷ്ട വ്യക്തികളുടെ പ്രൗഢ ഗംഭീര വരവേൽപ്പ്.....ഇലക്ഷൻ സമയത്ത് വെല്ലുവിളികളും മത്സര ചിന്തകളുമായി രാഷ്ട്രീയത്തെയും പാർട്ടികളെയും മുഖവിലക്കെടുക്കാത്ത വിദ്യാർത്ഥി പ്രതിനിധികൾ.....വോട്ടെണ്ണലിനു ശേഷം വിജയശ്രീലളിതരായി ഇറങ്ങിവരുന്ന ഭരണപക്ഷത്തിന്റെ ആഹ്ലാദം.....നിരാശയിൽ കുനിയുന്ന തലയോടെ ....എന്നാൽ തൊട്ടടുത്ത നിമിഷം തോൽവി വിജയത്തിന്റെ മുന്നോടിയെന്നു പറഞ്ഞ് ചങ്കുറപ്പോടെ പിൻവാങ്ങുന്ന പ്രതിപക്ഷത്തിന്റെ വീറും വാശിയും......മഴക്കാലമായാൽ പേമാരി തോരുന്ന സമയത്ത്,നടന്നു പോകുന്ന വഴി,എൻ്റെ ചാഞ്ഞുനിൽക്കുന്ന ചില്ലയിൽ കയ്യെത്തിപിടിച്ച് വെള്ളത്തുള്ളികളെ ചിതറിക്കുന്ന പെൺകുട്ടിയുടെ കണ്ണിലെ നിഷ്കളങ്കത .......സമരങ്ങളുടെ ചൂടിൽ നിശ്ചലമാകുന്ന  കലാലയാന്തരീക്ഷം ......അവസാനം, കൂലംകഷമായ അവലോകനത്തിൽ നിർമ്മലയുടെ വികസനത്തിന് ഒരു വിലങ്ങുതടിയായി നിൽക്കുന്നത് ഈ ഉറക്കംതൂങ്ങിമരമാണെന്ന് കണ്ടെത്തി എന്നെ അവിടെനിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി എന്റെ മുൻപിൽ വന്ന കയ്യും കെട്ടി നോക്കിനിന്ന കോളേജ് അധികൃതരുടെപുഞ്ചിരി.......ഒടുവിൽ.....ഏറ്റവുമൊടുവിൽ.....കോടാലിയെടുത്ത് എന്റെ നേരെ നടന്നടുക്കുമ്പോൾ പണിക്കാരുടെ കണ്ണിൽ മിന്നിയ സഹതാപം ......

അന്ന് ഒരു ഞായറാഴ്ചയായിരുന്നു .....മരംവെട്ടുകാരുടെ കൂടെ സഹായത്തിനു സ്പോർട്സ് ഹോസ്റ്റലിലെ രണ്ടുമൂന്ന് കുട്ടികളെ കണ്ടപ്പോഴാണ് എന്റെ നെഞ്ച് തകർന്നത്.....പക്ഷെ,അവരുടെ കണ്ണിലെ കണ്ണീരിന്റെ തിളക്കവും എൻ്റെ അടുത്തുവന്ന് എന്നെ തലോടിയുള്ള അവരുടെ സഹതാപമൂറുന്ന വാക്കുകളും ഇടക്കിടെ അവരിൽ നിന്നുതിരുന്ന ദീർഘ നിശ്വാസങ്ങളും വിളിച്ചോതുന്നുണ്ടായിരുന്നു അവർ മനസില്ലാമനസോടെ വന്നവരാണെന്ന്..... അവരുടെ സംസാരത്തിൽ നിന്ന് എനിക്ക് ഒരുകാര്യം മനസ്സിലായി ....കോളേജിലെ പകുതി കുട്ടികളും അധികൃതരുടെ ഈ നീക്കം അറിഞ്ഞിരുന്നില്ല,എന്ന് .....ഒരുപക്ഷെ കുട്ടികൾ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ....ഞാനിന്നും ......ആ ... അറിയില്ല.....ഫോട്ടോ എടുക്കാൻ കുട്ടികളിലൊരുവൻ എൻ്റെ മുൻപിൽ വന്നു നിന്നു ....പുഞ്ചിരിക്കാൻ ശ്രമിച്ചു ..... കഴിയുന്നില്ല ....ക്യാമെറയിലേക്ക്  പുഞ്ചിരിയോടെ നോക്കാൻ ശ്രമിക്കുംതോറും താഴെ കിടക്കുന്ന അറക്കവാളിലേക്ക് നോട്ടം പാളിപോയ്കൊണ്ടിരുന്നു ....ആ ദുഷ്ടകരങ്ങൾ എന്നെ പുല്കുന്നതിനുമുൻപ് ഒരു കൊടുങ്കാറ്റു വന്ന് കടപുഴകിവീണിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു .....കണ്ണ് നിറയുന്നുണ്ടായിരുന്നോ ??അറിയില്ല .....വേവലാതിയോടുകൂടെ ഒരു കിളി പറന്നുവന്ന് ചില്ലയിലിരുന്നു .....എന്തൊക്കെയോ പരിഭവം പറയുന്നതുപോലെ അവൾ ഒച്ച വെക്കുകയും ചിറകിട്ടടിക്കുകയും ചെയ്തുകൊണ്ടിരുന്നു .....ഓടി രക്ഷപെടാൻ പറയുകയാണെന്ന് തോന്നുന്നു....പക്ഷെ,എങ്ങനെ?????
നിസ്സഹായതയോടെ ആ കിളിയെ ഒന്ന് തഴുകി ....പിന്നെ കാമറ കണ്ണുകളിലേക്കു നോക്കി നിറഞ്ഞമനസ്സോടെ പുഞ്ചിരിച്ചു .....അവസാന ക്ലിക്ക്....!!!!!!!

അങ്ങനെ ഇവിടെ തീരുന്നു എൻ്റെ  ആയുസ്സ്......വളരട്ടെ,...എനിക്ക് വെള്ളവും വളവും തന്ന് എന്നെ വളർത്തിയ നിർമല വളരട്ടെ ...
.ഞാൻ കൃതാർത്ഥയാണ്‌ .....


നിർമ്മലയുടെ അങ്കണത്തിൽ പടർന്നുപന്തലിച്ചു നില്ക്കാൻ കഴിഞ്ഞില്ലെങ്കിലും,എന്നെ സ്നേഹിക്കുന്ന കുറെ കുട്ടികളുടെ മനസ്സിൽ ഞാൻ ജീവിക്കുന്നു....മരണമില്ലാതെ .....അവരുടെ സ്വന്തം മഴമരമായി ........

























Comments

Popular posts from this blog

NIRMALAYUDE MANNIL......

LOVE LETTER

PAADAM......NAMUKKU......PAADAM