NIRMALAYUDE MANNIL......
നിർമല കോളേജ് ....2014 ജൂൺ മാസത്തിലെ പെരുമഴയത് ആ കലാലയമുറ്റത് ചെന്ന് കയറുമ്പോ എല്ലാ കുട്ടികളുടെയും പോലെ ഒരുപാട് സ്വപ്നങ്ങളൊന്നും എനിക്കില്ലായിരുന്നു....അടിച്ചുപൊളിക്കണം ....തകർത്തുനടക്കണം ....സ്കൂൾ കാലത്തു നിന്നും വ്യത്യസ്തമായി ക്ലാസുകൾ കട്ട് ചെയ്യണം ....അങ്ങനെയൊന്നും.....ആദ്യമായി വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ടെൻഷൻ....കൂട്ടുകാരും അധ്യാപകരും പഠിക്കാനുള്ള വിഷയങ്ങളും എങ്ങനെയായിരിക്കും എന്നുള്ള പേടി ......എല്ലാത്തിനും പുറമെ റാഗിങ് എന്ന വാക്കിന്റെ ഭീകരത വാർത്തകളിലൂടെയും മറ്റും അറിഞ്ഞതിന്റെയൊരു അങ്കലാപ്പ് ....ഹോസ്റ്റലിലേക് ചെന്നതുമുതൽ കാണുന്നത് കുറെ കരയുന്ന മുഖങ്ങളെയാണ്.....ഞാൻ എന്തെ കരഞ്ഞില്ല....അറിയില്ലാ....നല്ല സങ്കടം ഉണ്ടായിരുന്നു മനസ്സിൽ.....പക്ഷെ...എന്തോ കരഞ്ഞില്ല്ലാ.....കരഞ്ഞവരെയൊക്കെ ആശ്വസിപ്പിച്ചു....ആ ഒരു സ്വഭാവം അവിടെപ്പഠിച്ച 3 വർഷവും എനിക്കുണ്ടായിരുന്നു എന്നത് ഞാൻ ഇന്നും അതിശയത്തോടെ ഓർക്കുന്നു.....സ്വന്തം വിഷമങ്ങളൊക്കെ മറച്ചു എല്ലാവരുടെയും മുൻപിൽ ചിരിക്കാൻ ശീലിച്ചത് അന്നുമുതലാണ് എന്ന് തോന്നുന്നു.....നേരത്തെ ഹോസ്റ്റലിൽ നിന്ന് പരിജയമായ പലരും പുതിയതായി വന്നു എന്ന തോന്നുന്നവരെ കണ്ട് ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു.......സങ്കടങ്ങളൊക്കെ മറക്കാൻ ഒരു പരിധിവരെ അന്നും ഇന്നും സഹായകമായത് ആ ആശ്വാസവാക്കുകളാണെന്ന് ഇന്നെന്തോ ഒരു നഷ്ടബോധത്തോടെയാണ് ഞാൻ ഓർക്കുന്നത്...പുതിയതായി വന്ന കുട്ടികളെ ഒരുപാട് കെയർ ചെയ്യുന്ന സിസ്റ്റേഴ്സ്......ഏതോ അത്ഭുത ജീവികളെപോലെ അതിലുപരി ശത്രുക്കളെന്ന പോലെ നോക്കി ദഹിപ്പിക്കുന്ന സീനിയർ ചേച്ചിമാർ.....4 പേര് മാത്രമുള്ള കൊച്ചു കുടുംബങ്ങളിൽ നിന്നും വലിയ പട്ടണത്തിന്റെ നടുക്ക് എത്തിപെട്ടതുപോലെ പ്രതീതിയുണ്ടാക്കുന്ന വലിയ ഹോസ്റ്റൽ കെട്ടിടം .....ഭക്ഷണം കഴിക്കാനും പഠിക്കാനും പ്രാർത്ഥിക്കാനും എന്തിനേറെ...ഉറങ്ങാൻ വരെ പിന്തുടരേണ്ടുന്ന കുറെ ചിട്ടവട്ടങ്ങൾ....ഒക്കെ പുതുമയുള്ളതായിരുന്നു....എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ മനസ്സിനെ പാകപ്പെടുത്തുന്ന സമയമായിരുന്നു ആദ്യത്തെ ഒരാഴ്ച .....പക്ഷേ എന്തുകൊണ്ടോ ആ പരിസരവുമായി ഞൻ വേഗം അടുത്തു ......2014 മുതൽ 2017 വരെ.....ആ സമയം മുതൽ പിന്നെ ഇങ്ങോട്ട് ഒരുപാട് നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടായി.....ഓർക്കാൻ ഒരുപാട് ഇഷ്ടപെടുന്ന ഇന്നും നെഞ്ചോടു ചേർത്ത് വെക്കുന്ന കുറെ അനുഭവങ്ങൾ......ചോദിച്ചാൽ ചങ്കു പറിച്ചു തരുന്ന കൂട്ടുകാർ.....അധ്യാപകർ എന്നതിൽ ഉപരി അച്ഛനും അമ്മയും ആയി മാറിയ ഗുരുനാഥന്മാർ....കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും വരവേൽക്കുന്നതിൽ നിന്നും ഓണം ....,ക്രിസ്തുമസ്...കലാ ,കായിക മത്സരങ്ങൾ ...തുടങ്ങി കോളേജ് ഡേ വരെ എത്തിനിൽക്കുന്ന ആഘോഷ പരിപാടികൾ.....
എല്ലാംകഴിഞ്ഞു അവസാനം ഒരു യാത്രയയപ്പു യോഗവും.....സങ്കടവും സന്തോഷവും അഭിമാനവും നഷ്ടബോധങ്ങളും കുറ്റസമ്മതങ്ങളും തെറ്റ് തിരുത്തലുകളും ഒക്കെയായി ഇടറുന്ന സ്വരത്തിൽ പറഞ്ഞു തീർക്കാൻ അറിയാത്ത എന്തൊക്കെയോ വികാരങ്ങൾ നെഞ്ചിൽ വിങ്ങും .....3 വർഷങ്ങൾക് മുൻപ് ഒരുപാട് ചേച്ചിമാരുടെയും ചേട്ടന്മാരുടെയും അനിയത്തിയായി കരഞ്ഞുകൊണ്ട് ഈ പടികയറിയ ഞാൻ തിരിച്ചു പടിയിറങ്ങിയതും കരഞ്ഞുകൊണ്ട് തന്നെയായിരുന്നു....ഒരുപാട് അനിയത്തിമാരുടെയും അനിയന്മാരുടെയും ചേച്ചിയായി,,,ജീവന് തുല്യം സ്നേഹിക്കുന്ന കുറെ കൂട്ടുകാരുടെ എല്ലാമെല്ലാമായി .....
ഒരിക്കലുംമറക്കില്ല ഞൻ എന്റെ ഈ കലാലയത്തെ.....മരിക്കാത്ത ഒരുപിടി ഓർമ്മകൾ സമ്മാനിച്ച ഇവിടം എന്നും എന്റെ ഉള്ളിലുണ്ടാകും.............

Nice, very nice, vakkukalude aazham paranjariyikkan pattunnilla, ezhuthum enne ariyamayirunnu, vayikkan sadhichilla annonnum, ...superb
ReplyDeleteThank you sir....enik nalla tenson undarunnu...athukondu thanne oru commentinu vendi njnwait cheyyarunnu.....othiri santhoshaayii....thanks.....
DeleteArya chechiiiiiii............3 varsham enganeyarnnnuuu ennnu ee oru page thanneee enough anu.............
ReplyDeleteDeep meaning ,./. Nirmalayude mannil.////////////////
😘😘😘😘😘😘😘😘😘😘😘😘😄😘😘😘😘😘😘
thankss paarukuttaaa......thankss.......Nirmala oru sambhavamaa......athu ninak adutha 3 varsham kond manassilakum
DeleteDiii.... Ne ingane enne ellam ezhuthi karayippikathe .... Ne enike othiri vendapettaval aayi maariya ninte swabhavam ne orikalum mattalle .... Ne ennum ellarudeum jeevithathil oru aaswasamayi maaratte enne njn agrahikunnu ... Nammade hostel jeevitham enne oru valiya anubhavamayi ente jeevithathilum kaanum ... Miss u diii
ReplyDeletelove uuuuu mottuuuuu
Delete